പിണറായിയെയും ഗോവിന്ദനെയും അപമാനിച്ചു; സ്വപ്നയ്ക്കും വിജേഷിനുമെതിരേ പരാതി നൽകി സിപിഎം
Fri, 17 Mar 2023

കൊച്ചി: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരേ പരാതി നൽകി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും എതിരേ അപവാദ പ്രചാരണം നടത്തിയെന്ന് അരോപിച്ചാണ് പരാതി. സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയനും എം.വി.ഗോവിന്ദനും ആരോപണം ഉന്നയിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു.