കൊല്ലം: കുളത്തൂപ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. ഷിബുവിനെ സസ്‌പെൻഡ് ചെയ്തു.(Kulathupuzha Bison Attack Forest Officer Suspended Over Duty Negligence)
കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ വിവരമറിഞ്ഞിട്ടും സംഭവസ്ഥലത്ത് കൃത്യസമയത്ത് എത്തുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയതായാണ് വിവരം. അപകട സമയത്ത് നാട്ടുകാരും സഹപ്രവർത്തകരും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോൺ കോളുകൾ എടുക്കാൻ തയ്യാറായില്ലെന്നും, ഉന്നത മേലധികാരികളെ അടിയന്തരമായി വിവരമറിയിച്ചില്ലെന്നും സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
Story Summary
A Section Forest Officer was suspended for negligence following the death of an elderly man attacked by a Bison in Kulathupuzha. The forest officer failed to answer emergency calls, inform superiors, and reach the incident spot in a timely manner.


