HomeNationalതെലങ്കാനയിൽ മദ്യലഹരിയിൽ ആർടിസി ബസ് മോഷ്ടിച്ച് യുവാവിന്റെ പരാക്രമം; 21 കിലോമീറ്റർ...

തെലങ്കാനയിൽ മദ്യലഹരിയിൽ ആർടിസി ബസ് മോഷ്ടിച്ച് യുവാവിന്റെ പരാക്രമം; 21 കിലോമീറ്റർ ഓടിച്ചശേഷം ടോൾ ഗേറ്റിൽ ബസ് ഇടിച്ചുനിർത്തി | Drunk Man Steals Bus

ജംഗാവോൺ: തെലങ്കാനയിൽ മദ്യലഹരിയിലായിരുന്ന യുവാവ് ആർടിസി ബസ് മോഷ്ടിച്ച് 21 കിലോമീറ്ററോളം ഓടിച്ചു. ഒടുവിൽ ടോൾ ഗേറ്റിലെ സിമന്റ് ബ്ലോക്കിൽ ഇടിച്ച് ബസ് നിർത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നുരു ഗ്രാമത്തിലെ ബുൾഡോസർ ഓപ്പറേറ്ററായ ജിത്തബോയിന വെങ്കണ്ണയാണ് അറസ്റ്റിലായത്. (Drunk Man Steals Bus)

കുടുംബപ്രശ്നങ്ങളെത്തുടർന്ന് ജംഗാവോണിലെത്തിയ വെങ്കണ്ണ, മദ്യപിച്ച ശേഷം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന വാടക ആർടിസി ബസ് മോഷ്ടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി സർവീസ് അവസാനിപ്പിച്ച് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഡ്രൈവർ അശ്രദ്ധമായി താക്കോൽ വെച്ചിരുന്നു. ഇത് മുതലെടുത്താണ് വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ യുവാവ് ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോയത്.

സൂര്യപേട്ട ഭാഗത്തേക്ക് ബസ് ഓടിച്ച ഇയാൾ 21 കിലോമീറ്റർ സഞ്ചരിച്ച ശേഷം ദേവരുപ്പുല മണ്ഡലത്തിലെ സിംഗരാജുപള്ളി ടോൾ ഗേറ്റിലെ സിമന്റ് ബ്ലോക്കിൽ ഇടിക്കുകയായിരുന്നു. ടോൾ ഗേറ്റ് ജീവനക്കാരുടെ സംശയത്തെത്തുടർന്ന് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചു. ബസ് ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജംഗാവോൺ സർക്കിൾ ഇൻസ്പെക്ടർ സത്യനാരായണ റെഡ്ഡി അറിയിച്ചു.

Summary: A drunk man, identified as Jittaboyina Venkanna, stole a hired RTC bus from the Jangaon bus stand in Telangana after finding the keys left inside the vehicle. He drove the bus for 21 kilometers before crashing it into a cement block at the Singarajupalli toll gate. The accused, who is a bulldozer operator, was taken into custody by local police, and a case has been registered following a complaint from the bus owner.

WhatsApp Channel Banner

Latest updates

ലക്കിടിയിൽ അതിതീവ്ര മഴ: 24 മണിക്കൂറിനിടെ പെയ്തത് 279...

വയനാട് : ലക്കിടിയിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയത് അതിതീവ്ര മഴ. ശനിയാഴ്ച മാത്രം 279 മില്ലീമീറ്റർ മഴയാണ് ലക്കിടിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ലക്കിടിയിലാണ്.(Extremely...

‘ആറന്മുളയിലേക്ക് കൂടുതൽ സഹായം വേണം’: അബിൻ വർക്കി MLA...

പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിൽ പ്രളയദുരന്തത്തിലായ ആറന്മുളയ്ക്ക് അടിയന്തര സർക്കാർ സഹായം നൽകണമെന്ന് എം.എൽ.എ അബിൻ വർക്കി. റാന്നിയിൽ കയറിയ പ്രളയജലം മുഴുവൻ ആറന്മുള പ്രദേശങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. റാന്നിയിൽ ജലനിരപ്പ് കുറയുന്നതിന്...

‘സമാധാന കരാറിന് ധാരണയായി, ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കും’:...

വാഷിംഗ്ടൺ: ഇറാന് നേരെ നടത്താനിരുന്ന അടിയന്തര ആക്രമണങ്ങൾ നിർത്തിവെച്ചതായി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ടെഹ്റാനുമായി അടിയന്തര സമാധാന കരാറിന്റെ അടിസ്ഥാന രൂപരേഖയിൽ ധാരണയായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ട്രംപ്...

FCRA ബില്ലിൽ നിർണ്ണായക ചർച്ച: എല്ലാ ആശങ്കകളും പരിഗണിക്കുമെന്ന്...

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കാര്യോപദേശകസമിതി യോഗത്തിൽ നിർണ്ണായക ചർച്ചകൾ നടന്നു. ബില്ലുമായി ബന്ധപ്പെട്ട് ബി.എ.സി അന്തിമ തീരുമാനമെടുക്കുമെന്നും, ഉയർന്നു വന്ന എല്ലാ ആശങ്കകളും അഭിപ്രായങ്ങളും പരിഗണിക്കുമെന്നും നിയമമന്ത്രി...

പ്രളയദുരിതത്തിനിടെ വിരുന്നുസൽക്കാരം: മുഖ്യമന്ത്രി VD സതീശനെതിരെ ഇടത് നേതാക്കളുടെ...

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തത് രാഷ്ട്രീയ വിവാദമാകുന്നു. ഫൈസൽ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....