HomeKerala'ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഇനി വേണ്ടത്? അഴിമതിക്കാർ ആരാണെന്ന് ജനം...

‘ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഇനി വേണ്ടത്? അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും’: നിർണ്ണായക രേഖകൾ പുറത്തുവിട്ട് V കുഞ്ഞിക്കൃഷ്ണൻ | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് അദ്ദേഹം പുറത്തുവിട്ടത്.(People will judge who are the corrupt, V Kunhikrishnan releases crucial documents)

പയ്യന്നൂരിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന ഔദ്യോഗിക നേതൃത്വത്തിന്റെ അവകാശവാദത്തിനുള്ള മറുപടിയായാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. 2018 ജൂലൈ 9-ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ധനരാജ് കുടുംബ സഹായ നിധി അക്കൗണ്ടിൽ നിന്ന് അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ മാറ്റിയതായി രേഖകൾ വ്യക്തമാക്കുന്നു. ഈ പണം ഭവന നിർമ്മാണത്തിനായി ചെലവഴിച്ചുവെന്ന് കാട്ടി കമ്മിറ്റിക്ക് മുൻപാകെ കള്ളക്കണക്ക് അവതരിപ്പിച്ചുവെന്നും ഇതിന്റെ പകർപ്പും താൻ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെപ്പോലെ തിളങ്ങുന്ന സത്യത്തെ ഇരുട്ടുകൊണ്ട് മറയ്ക്കാൻ പാർട്ടി ശ്രമിക്കരുതെന്ന് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രക്തസാക്ഷിയുടെ പേരിൽ പിരിച്ച പണം പോലും അപഹരിച്ചവർ പാർട്ടിയെയും അനുഭാവികളെയും വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കാർ ആരാണെന്ന് പയ്യന്നൂരിലെ ജനങ്ങൾ വിലയിരുത്തുമെന്നും ഇനിയും കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുറത്തുവന്ന ഈ ബാങ്ക് രേഖകൾ പയ്യന്നൂരിലെ സി.പി.എം കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

WhatsApp Channel Banner

Latest updates

‘പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജം, മിന്നല്‍ പ്രളയങ്ങള്‍...

പത്തനംതിട്ട: പ്രളയക്കെടുതി തുടരുന്ന പത്തനംതിട്ട ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണമായി തയ്യാറാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ അറിയിച്ചു. ക്ലീനിങ് ഉൾപ്പെടെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ...

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം,...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും...

ട്രംപിന്റെ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ ആക്രമണം തുടരുന്നു; ഇസ്രയേൽ...

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ സംഘർഷം തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതരെ ഉദ്ധരിച്ച്...

ഇൻഡിഗോ തലപ്പത്ത് വൻ മാറ്റം: CEO ആയി വ്യോമയാന...

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഏവിയേഷൻ രംഗത്തെ പ്രമുഖൻ വില്ലി വാൽഷ് ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. അന്താരാഷ്ട്രതലത്തിൽ സർവീസുകൾ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്ന...

അസമിൽ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിഷേധവുമായി നാട്ടുകാർ...

ഹൈലാകണ്ടി: സമിലെ ഹൈലാകണ്ടി ജില്ലയിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിലെ വിരുന്നു കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് (Hailakandi Rape Murder)....

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...