HomeKeralaകൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിയുടെ അതിക്രമം: ജീവനക്കാരൻ്റെ തലയടിച്ചു പൊട്ടിച്ചു |...

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിയുടെ അതിക്രമം: ജീവനക്കാരൻ്റെ തലയടിച്ചു പൊട്ടിച്ചു | Hospital

കൊല്ലം: ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ആരോഗ്യ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു. നഴ്സിംഗ് അസിസ്റ്റന്റായ സുരേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.(Patient causes chaos in Kollam District Hospital, attacked Employee’s head and injured him)

ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 65-കാരനാണ് അക്രമം നടത്തിയത്. സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. ചികിത്സാ മുറിയിലുണ്ടായിരുന്ന ഇരുമ്പ് സ്റ്റാൻഡ് ഉപയോഗിച്ചാണ് ഇയാൾ സുരേഷിന്റെ തലയ്ക്ക് അടിച്ചത്.

തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് സംശയിക്കുന്നത് ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ്.

Clickable Info Box