Times Kerala

 പന്തളം രാജകുടുബാംഗം മൂലംനാൾ ശശികുമാർ വർമ നിര്യാതനായി

 
 പന്തളം രാജകുടുബാംഗം മൂലംനാൾ ശശികുമാർ വർമ നിര്യാതനായി
പന്തളം: പന്തളം രാജകുടുബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂർ പാറ്റ്യാൽ ഇല്ലത്ത് (ഓണംതുരുത്ത്) ഗോദ ശർമൻ നമ്പുതിരിയുടെയും മകൻ മൂലംനാൾ ശശികുമാർ വർമ (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് മൂന്നിന് കൊട്ടാര വളപ്പിൽ നടക്കും.  പന്തളം കൊട്ടാരത്തിന് അശുദ്ധി ആയതിനാൽ വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിട്ടുകയും 24ന് ശുദ്ധിക്രിയകൾക്ക് ശേഷം തുറക്കുകയും ചെയ്യും.  മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. പന്തളം കൊട്ടാരം നിർവാഹകസംഘത്തിന്‍റെ ദീർഘകാലം പ്രസിഡന്‍റായി പ്രവർത്തിച്ചു. തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്നു.  

പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ മീര വർമയാണ് ഭാര്യ. മക്കൾ: സംഗീത വർമ, അരവിന്ദ് വർമ (കേരളകൗമുദി), മഹേന്ദ്ര വർമ (ബാംഗ്ലൂർ). മരുമകൻ നരേന്ദ്ര വർമ്മ (സെക്രട്ടറിയേറ്റ് ജീവനക്കാരൻ). സഹോദരങ്ങൾ: അംബിക തമ്പുരാട്ടി, ഇന്ദിര തമ്പുരാട്ടി, രാജലഷ്മി തമ്പുരാട്ടി, രാഘവ വർമ, ചന്ദ്രിക തമ്പുരാട്ടി, മംഗള ഭായി തമ്പുരാട്ടി, പരേതരായ രാമവർമ, കേരളവർമ.

 

Related Topics

Share this story