പത്ത് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ

വളാഞ്ചേരി: നഗരസഭ ബസ് സ്റ്റാൻഡിൽ കഞ്ചാവ് വേട്ട. പത്ത് കിലോ കഞ്ചാവുമായി പാലക്കാട് നെന്മാറ സ്വദേശി ഹക്കീമിനെയാണ് (48) സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡും ജില്ല എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് ചില്ലറ വിൽപനക്കായി മറ്റൊരാൾക്ക് കൈമാറാനാണ് ഇയാൾ വളാഞ്ചേരിയിൽ എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ പത്തുലക്ഷത്തോളം രൂപ വില വരുമെന്നും അദ്ദേഹം പറഞ്ഞു.

പിടിയിലായ പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊറജതമാക്കിയതായും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസി. കമീഷണർ അനികുമാർ പറഞ്ഞു.
സംസ്ഥാന എൻഫോഴ്സ്മെൻറ് സ്ക്വാഡിലെ ഇൻസ്പെക്ടർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽ, സിവിൽ ഓഫീസർമാരായ മുഹമ്മദ് അലി, സുബിൻ, ജില്ല എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ സജികുമാർ, എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, എക്സൈസ് ഡ്രൈവർ നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.