വിദ്യാര്‍ഥിയെ മര്‍ദിച്ച പാലായിലെ പോലീസുകാർക്ക് സസ്പെൻഷൻ
Nov 17, 2023, 19:18 IST

പെരുമ്പാവൂര്‍: വാഹന പരിശോധനയുടെ പേരില്‍ പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ മര്‍ദിച്ച പാലാ സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എഎസ്ഐ ബിജു കെ. തോമസ്, ഗ്രേഡ് എസ്ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഒക്ടോബർ 29നാണ് വാഹന പരിശോധനക്കിടെ പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെ മകന് കെ.എം. പാര്‍ഥിപനെ (17) പോലീസ് കസ്റ്റഡിയിലെടുത്തത്. നെല്ലിക്കുഴി ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പാര്ഥിപന് കൂട്ടുകാരനെ കാണാന്‍ കാറില്‍ പോകവെ മയക്കുമരുന്ന് കൈവശമുണ്ടെന്ന കാരണം പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയും രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്നാണ് യുവാവിന്റെ പരാതി.
