Times Kerala

 യുവതിയുമായി സൗഹൃദം മാത്രം; നവജാത ശിശുവിന്റെ കൊലപാതകത്തിൽ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

 
 യുവതിയുമായി സൗഹൃദം മാത്രം; നവജാത ശിശുവിന്റെ കൊലപാതകത്തിൽ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
 കൊച്ചി പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയരുന്നു. പിന്നാലെ ആൺ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.  മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും. യുവതിയുടെ മൊഴി രേഖപ്പെടുത്തും.  

Related Topics

Share this story