Times Kerala

 ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു

 
ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു
 

ഈ​രാ​റ്റു​പേ​ട്ട: ഇ​ല്ലി​ക്ക​ൽ ക​ല്ല് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ കു​ടും​ബം സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് ഒ​രു വ​യ​സു​ള്ള കു​ഞ്ഞ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി മോ​രി​യ​ത്ത് ഇ​ർ​ഷാ​ദി​ന്‍റെ മ​ക​ൾ ഇ​ൻ​സാ മ​റി​യം ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ടു​ക്ക​ത്തി​ന് സ​മീ​പ​മാ​ണ് അപകടം സംഭവിച്ചത്. അ​പ​ക​ട​ത്തി​ൽ ഇ​ർ​ഷാ​ദ് (34), ഭാ​ര്യ ഷി​നി​ജ (30), മ​ക​ൾ നൈ​റ (4) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ താ​ഴേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ രക്ഷിക്കാൻ സാധിച്ചില്ല. 

Related Topics

Share this story