വണ്‍പ്ലസ് തിരുവനന്തപുരത്തെ തങ്ങളുടെ ആദ്യത്തെ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോറിന് തുടക്കം കുറിച്ചു

ഗ്ലോബല്‍ ടെക്‌നോളജി ബ്രാന്‍ഡായ വണ്‍പ്ലസ് തങ്ങളുടെ തിരുവനന്തപുരത്തെ ആദ്യ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോര്‍ ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങളുടെ ഓഫ്ലൈന്‍ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിന്റേയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അടുപ്പമുള്ള തലത്തില്‍ ബ്രാന്‍ഡുമായി ഇടപഴകുവാന്‍ സാധിക്കുന്ന പുതിയ റിട്ടെയ്ല്‍ ടച്ച് പോയന്റുകള്‍ സൃഷ്ടിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോര്‍ ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ തമ്പാനൂര്‍ റോഡില്‍ യൂകോ ബാങ്കിന് എതിര്‍വശത്തുള്ള എം എസ് മാളിലാണ് പുതിയ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോര്‍ സ്ഥിതി ചെയ്യുന്നത്. 1000 സ്‌ക്വയര്‍ഫീറ്റിലാണ് സ്‌റ്റോര്‍ ഒരുക്കിയിരിക്കുന്നത്. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വണ്‍പ്ലസ് ഉപയോക്താക്കളുടെ സമൂഹമുള്ള ഒരിടമാണ് തിരുവനന്തപുരം. ഇനി ഈ നഗരത്തിലെ പുതിയ ഉപഭോക്താക്കള്‍ക്ക് വണ്‍പ്ലസ് നല്‍കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ എളുപ്പം തന്നെ കൈവശപ്പെടുത്താവുന്നതാണ്. ഈ അടുത്ത കാലത്ത് ബ്രാന്‍ഡിന്റെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പ്പന്നമായി പുറത്തിറക്കിയ വണ്‍പ്ലസ് 11 5ജി, വണ്‍പ്ലസ് 11 ആര്‍ 5ജി, വണ്‍പ്ലസ് ബഡ്‌സ് പ്രോ 2 യും ഇവയില്‍ ഉള്‍പ്പെടുന്നു. ഈ അടുത്ത കാലത്ത് പുറത്തിറക്കിയ വണ്‍ പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് ടി വി യായ വണ്‍പ്ലസ് ടി വി 65 ക്യു 2 പ്രോയും പുതിയ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോറില്‍ അനുഭവച്ചറിയുവാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു.
ഉപയോക്താക്കള്‍ക്ക് അത്യന്താധുനിക റീട്ടെയ്ല്‍ അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോറില്‍, പ്രീമിയം വണ്‍പ്ലസ് കോഫി എക്‌സ്പീരിയന്‍സ് എന്ന സേവനവും വാഗ്ദാനം ചെയ്യുന്നു.
സ്‌റ്റോറിന്റെ ഉല്‍ഘാടന വേളയില്‍ സംസാരിക്കവെ വണ്‍പ്ലസ് ഇന്ത്യയുടെ സീനിയര്‍ വക്താവ് ഇങ്ങനെ പറഞ്ഞു, “വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ കൂടുതല്‍ അടുത്തേക്ക് എത്തിക്കുവാനുള്ള അവസരങ്ങളെ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. അതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആദ്യത്തെ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോര്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ തുടക്കത്തോടെ തിരുവനന്തപുരത്തെ ഞങ്ങളുടെ സമൂഹത്തിന്റെ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം ലഭ്യമാക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ പ്രീമിയം റീട്ടെയ്ല്‍ അനുഭവം ആസ്വദിക്കാനും അതുപോലെ തന്നെ ഞങ്ങളുടെ ബ്രാന്‍ഡുമായി വ്യക്തിപരമായി ഇടപഴകാനും ഞങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യ നേരിട്ട് അനുഭവിച്ചറിയുവാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഇത്.''
ഈ അടുത്ത കാലത്ത് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ക്ലൗഡ് 11 എന്ന പരിപാടിയില്‍ 2023 ലേക്കുള്ള ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണുകളായ വണ്‍പ്ലസ് 11 5ജി യും വണ്‍പ്ലസ് 11 ആര്‍ 5ജിയും ആദ്യമായി പുറത്തിറക്കുകയുണ്ടായി.
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയ്ക്ക് മുഖ്യമായ സ്ഥാനം നല്‍കികൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വണ്‍പ്ലസ് 11 5ജി അതിവേഗത്തിലുള്ള സുഗമമായ അനുഭവത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. ഏറ്റവും പുതിയ സ്‌നാപ്പ്ഡ്രാഗണ്‍ എ 8 ജെന്‍ 2 മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പവര്‍ ചെയ്തതാണ് ഈ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണ്‍. അതിവേഗതയുള്ള സി പി യു വാഗ്ദാനം ചെയ്യുന്നതോടൊപ്പം മെച്ചപ്പെട്ട പവര്‍ കാര്യക്ഷമതയുള്ള ജി പി യു സ്പീഡും നല്‍കുന്നു. 16 ജി ബി റാം വരെയുള്ള മെമ്മറിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. മള്‍ട്ടി ടാസ്‌ക്കിങ്ങ്, ഗെയിമിങ്ങ് വേളകളില്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് ലഭിക്കുന്നതിനായി ഏറ്റവും പുതിയ റാം മാനേജ്‌മെന്റ് സിസ്റ്റവും ഇതിലുണ്ട്. നിലവിലുള്ളവയില്‍ ഏറ്റവും മികച്ച ഹാര്‍ഡ് വെയറിന്റേയും സോഫ്റ്റ് വെയറിന്റേയും തികവുറ്റ ഒരു കോമ്പിനേഷനാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ടെക് പ്രേമികളായ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാവുന്ന വിലയിലാണ് ഇത് നല്‍കുന്നതും. ഈ വീക്ഷണത്തിന്റെ ഏറ്റവും പുതിയ അനുബന്ധമാണ് വണ്‍പ്ലസ് 11 ആര്‍ 5ജി. അതിശക്തമായ ചിപ്പ്‌സെറ്റും കാര്യക്ഷമമായ ഒരു കൂളിങ്ങ് സംവിധാനവും അതിവേഗതയുള്ള ചാര്‍ജ്ജിങ്ങും ഇന്റലിജന്‍സ് സോഫ്റ്റ് വെയറും തുടങ്ങി നിരവധി സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തുള്ള ആത്യന്തികമായ ഒരു പവര്‍ ഹൗസ് തന്നെയാണ് വണ്‍പ്ലസ് 11 ആര്‍ 5ജി. ഒന്നിലധികം റാമും സ്‌റ്റോറേജ് ഓപ്ഷണലുകളും നല്‍കുന്ന വണ്‍പ്ലസ് 11 ആര്‍ 5ജിയില്‍ വണ്‍പ്ലസ് ഉപകരണങ്ങളില്‍ ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ കൂളിങ്ങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
കൗഡ് 11 പരിപാടിയുടെ വേളയില്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വണ്‍പ്ലസ് ടി വി 65 ക്യു 2 പ്രോ, വണ്‍പ്ലസ് ബഡ്‌സ് പ്രോ 2 അതുപോലെ ആദ്യത്തെ ടാബ് ലെറ്റായ വണ്‍പ്ലസ് ടാബ് എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളും വണ്‍പ്ലസ് അതിന്റെ ശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് പ്രീമിയം അനുഭവം നല്‍കുന്ന ഫ്‌ളാഗ്ഷിപ്പ് വണ്‍പ്ലസ് ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെയാണ് ഇത്.
ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ പെര്‍ഫോമന്‍സ് ഫ്‌ളാഗ്ഷിപ്പ് വണ്‍പ്ലസ് 11 5ജി 56999 രൂപ തുടക്ക വിലയിലും വണ്‍പ്ലസ് 11 ആര്‍ 5ജി 39999 രൂപ തുടക്ക വിലയിലും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
വണ്‍പ്ലസ് ഇന്ത്യയെ കുറിച്ച്
സാങ്കേതികവിദ്യയുടെ പരമ്പരാഗത ആശയങ്ങളെ വെല്ലുവിളിക്കുന്ന ആഗോള മൊബൈല്‍ ടെക്‌നോളജി ബ്രാന്‍ഡാണ് വണ്‍പ്ലസ്. “ഒരിയ്ക്കലും മതിയാക്കില്ല'' എന്ന മന്ത്രത്തിന്റെ ചുവട് പിടിച്ചുകൊണ്ട് സൃഷ്ടിച്ചിരിക്കുന്ന വണ്‍പ്ലസ് പ്രീമിയം നിര്‍മ്മാണ നിലവാരമുള്ള, ഉയര്‍ന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്ന, തീര്‍ത്തും വ്യതിരിക്തമായ രൂപകല്‍പ്പനയിലുള്ള ഉപകരണങ്ങളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ സമൂഹവുമായും ആരാധകരുമായും ശക്തമായ ബന്ധവും ഒരുമിച്ച് ചേര്‍ന്നുള്ള വളര്‍ച്ചയും സൃഷ്ടിച്ചെടുക്കുന്നതിലൂടെയാണ് വണ്‍പ്ലസ് അനുദിനം വളരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവു ചെയ്ത് oneplus.in സന്ദര്‍ശിക്കുക അല്ലെങ്കില്‍ ഇനി പറയുന്നവയില്‍ ഞങ്ങളെ ഫോളോ ചെയ്യുക:
ഇന്‍സ്റ്റാഗ്രാം- https://www.instagram.com/oneplus_india/
ഫേയ്‌സ്ബുക്ക്- https://www.facebook.com/oneplusin/
ട്വിറ്റര്‍- https://twitter.com/OnePlus_IN
ലിങ്ക്ഡ് ഇന്‍- https://www.linkedin.com/company/oneplus