Times Kerala

 സം​സ്കാ​ര ച​ട​ങ്ങി​ന് എ​ത്തി​യ​വ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

 
സം​സ്കാ​ര ച​ട​ങ്ങി​ന് എ​ത്തി​യ​വ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു
 

ഇ​ടു​ക്കി: സം​സ്കാ​ര ച​ട​ങ്ങി​ന് എ​ത്തി​യ​വ​ർ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം പാ​ഞ്ഞ് ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഇ​ര​ട്ട​യാ​ർ ഉ​പ്പു​ക​ണ്ട​ത്ത് വൈ​കി​ട്ട് മൂ​ന്നി​നാ​ണ് അപകടം സംഭവിച്ചത്. ഉ​പ്പു​ക​ണ്ടം നെ​ല്ലം​പു​ഴ സ്ക​റി​യ (70) ആ​ണ് മ​രി​ച്ച​ത്. 
ഉ​പ്പു​ക​ണ്ട​ത്തി​ൽ മ​റി​യ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ബൊ​ലീ​റോ ജീ​പ്പ് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. സ്ക​റി​യ​യു​ടെ ദേ​ഹ​ത്ത് കൂ​ടി വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. പ​രി​ക്കേ​റ്റ​വ​ർ ക​ട്ട​പ്പ​നയി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ത​റ​പ്പേ​ൽ നി​തി​നും സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ മ​റ്റൊ​രാ​ൾ​ക്കു​മാ​ണ് പ​രിക്കേ​റ്റ​ത്.

Related Topics

Share this story