HomeKeralaഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല, വേനൽ മഴ തുണച്ചു: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക്...

ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല, വേനൽ മഴ തുണച്ചു: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമെന്ന് KSEB; ഉപഭോഗം കുറഞ്ഞു | KSEB

തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് മഴയുടെ വരവോടെ നേരിയ ശമനം. വേനൽമഴ ലഭിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞത് വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.(No need for regulation yesterday, KSEB says slight relief in state’s power crisis)

വൈകിട്ട് 6 മണി മുതൽ അർദ്ധരാത്രി 12 മണി വരെയുള്ള പീക്ക് അവറുകളിൽ അരമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു കെ.എസ്.ഇ.ബി.യുടെ തീരുമാനം. പ്രസരണ ശൃംഖലയുടെ തകരാറുകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രകൃതിയുടെ ചതി മൂലമാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വന്നതെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ വാദം. എന്നാൽ, കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബി. സ്വീകരിച്ച നടപടികൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. കൂടംകുളത്തുനിന്ന് മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയത് വലിയ ആശ്വാസമായി. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ എക്സ്ചേഞ്ചുകളിൽ നിന്ന് അധിക വൈദ്യുതി വാങ്ങാനും നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ വീഴ്ച പറ്റിയെന്ന വിമർശനം ഇതിനിടെ ശക്തമായിട്ടുണ്ട്. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും പ്രതിസന്ധി അധികനാൾ നീണ്ടുനിൽക്കില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. എങ്കിലും പീക്ക് അവറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും എ.സി., മോട്ടോർ തുടങ്ങിയ ഉപകരണങ്ങൾ രാത്രി സമയങ്ങളിൽ നിയന്ത്രിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

WhatsApp Channel Banner

Latest updates

പാറ്റ്‌നയിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; പിരിച്ചുവിടാൻ ലാത്തിച്ചാർജ്...

ബിഹാർ തലസ്ഥാനമായ പാറ്റ്‌നയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ തെരുവിൽ സംഘർഷമുണ്ടായത് (BJP-Congress Workers Clash In Patna). ഇരുപക്ഷവും...

നീറ്റ് പരീക്ഷാ ക്രമക്കേട് പ്രതിഷേധം; തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ...

നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളും ട്രോളുകളും ക്രൂരമാണെന്ന്...

ചെങ്കടലിലെ ഹൂതി ഭീഷണി അമേരിക്കൻ സൈന്യത്തിന് കനത്ത വെല്ലുവിളിയാകുമെന്ന്...

യെമനിലെ ഹൂതികളുടെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണികൾ മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്നും, ഇത് ഇതിനകം തന്നെ സജീവമായ അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാകുമെന്നും റിപ്പോർട്ട്. ചെങ്കടലിൽ സൗദി അറേബ്യൻ തുറമുഖങ്ങൾക്ക് ഉപരോധം...

‘വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്രം തകർത്തു, വിദ്യാർത്ഥികൾ ചെയ്ത തെറ്റെന്താണ്?...

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ, സി.ജെ.പി പ്രതിഷേധ മാർച്ചിനിടെ...

CJP സമരവേദിയിലേക്ക് ഫുഡ് ഓർഡറുകളുടെ പ്രവാഹം: നന്ദിയറിയിച്ചും ഭക്ഷണം...

ന്യൂഡൽഹി: ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരവേദിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണപ്പൊതികളുടെ പ്രവാഹം. ഇന്നത്തേക്ക് ആവശ്യത്തിനുള്ള ഭക്ഷണം...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...