ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ, സി.ജെ.പി പ്രതിഷേധ മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിന്റെ ദൃശ്യങ്ങൾ അദ്ദേഹം പ്രദർശിപ്പിച്ചു. ലോകപ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്ര സർക്കാർ അഴിമതി നിറഞ്ഞതാക്കി മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Rahul Gandhi Demands Dharmendra Pradhan Resignation PM Modi Apology Over NEET Row)
രാജ്യത്ത് ഇതുവരെ 152 പേപ്പർ ചോർച്ച സംഭവങ്ങളിലായി ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി 3 പ്രധാന ആവശ്യങ്ങൾ മുന്നോട്ട് വച്ചു. വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധർമ്മേന്ദ്ര പ്രധാൻ യോഗ്യനല്ല. അദ്ദേഹം ഉടൻ രാജിവെക്കണം. രാജിയില്ലാതെ സമരത്തിൽ നിന്ന് പിന്മാറില്ല. പ്രതിഷേധിച്ച വിദ്യാർത്ഥികളെ ക്രൂരമായി അടിച്ചമർത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികളോട് മാപ്പ് പറയണം.
വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. പരീക്ഷകൾക്കായി അനുവദിക്കുന്ന ബജറ്റ് തുകയിൽ വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നും വിദ്യാർത്ഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഒരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Story Summary
Leader of the Opposition Rahul Gandhi launched a scathing attack on the Central government over the NEET paper leak controversy and police action against protesting students. Showing video evidence of police brutality during the CJP rally, he alleged that 152 paper leaks have jeopardized the futures of 7.5 crore students.


