നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളും ട്രോളുകളും ക്രൂരമാണെന്ന് താരം വ്യക്തമാക്കി (Diya Krishna Responds To Backlash). ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിയ തന്റെ നിലപാട് വ്യക്തമാക്കിയത്.
നല്ലൊരു കാര്യത്തിന് വേണ്ടിയുള്ള പ്രതിഷേധത്തെ താൻ എതിർക്കുന്നില്ലെന്നും വിഷയം സർക്കാർ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിയ പറഞ്ഞു. എന്നാൽ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നാരോപിച്ച് തന്നെയും കുടുംബത്തെയും ‘നട്ടെല്ലില്ലാത്തവർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും അംഗീകരിക്കാനാവില്ല. തന്നെ അൺഫോളോ ചെയ്യാനും അൺസബ്‌സ്‌ക്രൈബ് ചെയ്യാനുമുള്ള പുതിയ ട്രെൻഡിങ് പ്രചാരണങ്ങൾ നടത്തുന്നവർക്ക് അത് തുടരാവുന്നതാണെന്നും, തന്റെ കുടുംബത്തെ ഇത്തരം ചീഞ്ഞ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും താരം കൂട്ടിച്ചേർത്തു.
Summary: Influencer and entrepreneur Diya Krishna has responded to the backlash and online abuse directed at her and her family over the ongoing NEET exam irregularity protests, clarifying that while she supports legitimate student causes, she condemns being unfairly targeted and insulted by trolls.


