Times Kerala

എം പി വിന്‍സന്റിനെതിരെ നടപടി പാടില്ലെന്ന് കെ മുരളീധരന്‍

 
  കേ​ര​ള സ​ര്‍​ക്കാ​രും കേ​ന്ദ്ര​വും ത​മ്മി​ല്‍ പ​ക​ല്‍ ഗു​സ്തി​യും രാ​ത്രി​യി​ല്‍ ദോ​സ്തി​യു​മാ​ണ്; കെ. ​മു​ര​ളീ​ധ​ര​ന്‍

കോഴിക്കോട്: തൃശൂരിലെ കോണ്‍ഗ്രസിന്റെ പരാജയത്തിൽ നടപടി നേരിട്ട എം പി വിന്‍സന്റിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ വിന്‍സന്റ് ഒപ്പം നിന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ പാടില്ലെന്നും കെ മുരളീധരന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റിനെ പരാതി അറിയിച്ചിട്ടുണ്ട്.

നടപടിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സന്റിനെയും ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. ഇരുവരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടു. പകരം വി കെ ശ്രീകണ്ഠന് ചുമതല നല്‍കാനാണ് നിലവിലെ തീരുമാനം. തൃശൂരിലെ സംഘടനയ്ക്കകത്ത് പ്രതിസന്ധി രൂക്ഷമായതെടെയാണ് നടപടി. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തിയത്.

Related Topics

Share this story