HomeKerala'UDFൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്': അലോഷ്യസ് സേവ്യറിന്...

‘UDFൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്’: അലോഷ്യസ് സേവ്യറിന് പിന്തുണയുമായി നിഖിൽ പൈലി | Nikhil Paily supports KSU president

തിരുവനന്തപുരം: സ്വന്തം മുന്നണി സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പൂർണ്ണ പിന്തുണയുമായി ഡി.സി.സി അംഗം നിഖിൽ പൈലി. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ചില സമീപനങ്ങൾക്കെതിരെ അലോഷ്യസ് ഉന്നയിച്ച വിമർശനങ്ങളിൽ ന്യായമുണ്ടെന്ന് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിച്ചു.(Nikhil Paily supports KSU president Aloysius Xavier against Satheesan government)

കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് നീരസം തോന്നിയിട്ടോ അയാളെ പൊങ്കാല ഇട്ടിട്ടോ കാര്യമില്ല അയാൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അയാൾ പറയുന്നതിലും കാര്യമുണ്ട്. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും, വിറക് വെട്ടിയവരും, പോലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും, സമരങ്ങൾ നടത്തിയതിന്റെ പേരിൽ കോടതി കയറി ഇറങ്ങുന്നവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഫ് സർക്കാർ മാനേജ്‌മെന്റ് കോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടേൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സർക്കാരിന് തെറ്റ് പറ്റിയാൽ അത് തിരുത്തിക്കാൻ ആണ് അണികൾ, അണികൾ ഉണ്ടേൽ മാത്രമേ പാർട്ടി ഉള്ളൂ. അല്ലാതെ നേതാക്കൾ മാത്രം വെള്ള ഷർട്ട് ഇട്ട് നടന്നാൽ പാർട്ടി ഉണ്ടാകില്ല പാർട്ടി വളരില്ല. പത്ത് വർഷങ്ങൾ എൽ ഡി എഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960 ൽ കെ എസ് യു ആയിരുന്നെന്ന് പറഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ല. യുഡിഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Story Summary

DCC member Nikhil Paily has extended his full solidarity to KSU State President Aloysius Xavier, who publicly criticized the VD Satheesan-led UDF government. Paily stated that the concerns raised by Aloysius are valid, questioning the government’s move to grant key positions to former LDF sympathizers while loyal party workers who struggled during the opposition years are being sidelined.

WhatsApp Channel Banner

Latest updates

പ്രളയദുരിതത്തിനിടെ വിരുന്നുസൽക്കാരം: മുഖ്യമന്ത്രി VD സതീശനെതിരെ ഇടത് നേതാക്കളുടെ...

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തത് രാഷ്ട്രീയ വിവാദമാകുന്നു. ഫൈസൽ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ...

‘ലോകം ഹൃതിക്കിനോട് മാപ്പ് പറയണം’: വൈറൽ ട്രെൻഡിന് മറുപടിയുമായി...

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തുമായി ബന്ധപ്പെട്ടുയർന്ന പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ, നടൻ ഹൃതിക് റോഷനുമായുള്ള തർക്കം വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. "ലോകം ഹൃതിക് റോഷനോട് മാപ്പ് പറയണം" എന്ന തരത്തിൽ...

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം: ചാവേറായ സ്ത്രീ...

മോസ്കോ: മധ്യ മോസ്കോയിലെ പ്രമുഖ റസ്റ്റോറന്റിന് സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുദ്രിൻസ്കയ സ്ക്വയറിലെ സ്റ്റാലിൻ യുഗത്തിലെ പ്രശസ്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന...

പത്തനംതിട്ട റാന്നിയിൽ വെള്ളമിറങ്ങി: കനത്ത നാശനഷ്ടം: ശബരിമല തീർത്ഥാടകർക്ക്...

പത്തനംതിട്ട: കനത്ത മഴയിൽ പ്രളയസമാനമായ നാശനഷ്ടങ്ങൾ നേരിട്ട പത്തനംതിട്ട റാന്നിയിൽ പ്രളയജലം പൂർണമായി ഇറങ്ങി. പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നത് പ്രദേശവാസികൾക്ക് ആശ്വാസമായെങ്കിലും, വെള്ളം കയറി കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉത്പന്നങ്ങൾ നശിച്ചതിനെ തുടർന്ന്...

അമേരിക്കയിലെ ഐഡഹോയിൽ വെടിവെപ്പ്: അക്രമിയടക്കം കുറഞ്ഞത് 3 പേർ...

ട്വിൻ ഫോൾസ്: യു.എസിലെ ഐഡഹോയിലെ ട്വിൻ ഫോൾസിലെ പ്രശസ്തമായ 'ഇൻ-എൻ-ഔട്ട്' റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2.29-നാണ് സംഭവം. തോക്കുധാരിയായ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....