മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തത് രാഷ്ട്രീയ വിവാദമാകുന്നു. ഫൈസൽ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.(CM VD Satheesan Faces Criticism Over Ponnani Lunch Reception Amid Rain Crisis)
ഫൈസൽ ബാഫഖി തങ്ങൾ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ എൽ.ഡി.എഫ് നേതാക്കളും രംഗത്തെത്തി. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുൻനിശ്ചയിച്ച പരിപാടികൾ റദ്ദാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചിരുന്നുവെന്നും, എന്നാൽ നിലവിലെ മുഖ്യമന്ത്രി സൽക്കാരങ്ങളിൽ മുഴുകിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അന്ന് മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എന്നാൽ ഇന്ന് ‘ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ വി.കെ. പ്രശാന്ത് പരിഹസിച്ചു. എ.എ. റഹീമും സതീശനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജനങ്ങൾ ദുരിതക്കയത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി ഇത്തരമൊരു ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ലെന്നും, സ്വകാര്യ വിരുന്നുകളല്ല ഇത്തരം സന്ദർഭങ്ങളിൽ മുഖ്യമന്ത്രിയുടെ മുൻഗണനയാകേണ്ടതെന്നും റഹീം കൂട്ടിച്ചേർത്തു.
Story Summary
Kerala Chief Minister V. D. Satheesan faced heavy criticism from opposition LDF leaders after visiting the residence of Muslim Youth League leader Faisal Bafaqi Thangal in Ponnani for a lunch reception amidst severe rain havoc. Leaders like A. A. Rahim and V. K. Prasanth condemned the move as a lack of sensitivity during a state-wide crisis.


