HomeKerala'കുടുംബബന്ധങ്ങൾ മാറുന്നു, ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു': നെന്മാറ ഇരട്ടക്കൊലക്കേസ് വിധിന്യായത്തിൽ കോടതിയുടെ...

‘കുടുംബബന്ധങ്ങൾ മാറുന്നു, ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു’: നെന്മാറ ഇരട്ടക്കൊലക്കേസ് വിധിന്യായത്തിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ | Nenmara Double Murder

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി സുപ്രധാന നിരീക്ഷണങ്ങൾ. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ടെന്നും സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുകയാണെന്നും കേസിന്റെ പശ്ചാത്തലത്തിൽ ജഡ്ജി നിരീക്ഷിച്ചു.(Nenmara Double Murder, Palakkad Court Observations On Family Bonds)

ഇതിന്റെ തുടർച്ചയെന്നോണം സംസ്ഥാനത്ത് അതീവ ക്രൂരമായ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വ്യക്തമാക്കിയാണ് പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ കോടതി വിധിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് യാതൊരുവിധ മാനസിക തകരാറുകളുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്‌ക്കൊപ്പം വഴി തടഞ്ഞുനിർത്തിയതിന് ഒരു മാസത്തെ ജയിൽവാസവും വിധിച്ചിട്ടുണ്ട്.

പ്രതി തന്റെ ക്രൂരമായ കുറ്റകൃത്യത്തെ വിചാരണവേളയിൽ തുടർച്ചയായി ന്യായീകരിക്കുകയാണ് ചെയ്തതെന്നും, കൊലപാതകം വ്യക്തമായ പദ്ധതിയിട്ട് ആസൂത്രണം ചെയ്തതാണെന്നും വിധിയിൽ പറയുന്നു. പ്രതിക്ക് ഒട്ടും മാനസാന്തരത്തിന് സാധ്യതയില്ലെന്ന് വിലയിരുത്തിയ കോടതി, ചെന്താമരയിൽ നിന്ന് 20 ലക്ഷം രൂപ പിഴയീടാക്കാനും ഉത്തരവിട്ടു. പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ ഈ തുക ലഭ്യമാക്കാൻ സർക്കാർ അടിയന്തര സഹായം നൽകണം. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് പൂർണ്ണ സംരക്ഷണം ഒരുക്കാൻ നിർദ്ദേശിച്ച കോടതി, പ്രതി ഏതെങ്കിലും സാഹചര്യത്തിൽ പരോളിൽ ഇറങ്ങുകയാണെങ്കിൽ കേസിലെ സാക്ഷികൾക്കും ഇരകൾക്കും കനത്ത സുരക്ഷ ഉറപ്പാക്കണമെന്നും കർശനമായി ഉത്തരവിട്ടു. സംഭവം നടന്ന് കേവലം 58 ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചു.

അതേസമയം, വിധിയിൽ തൃപ്തരല്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ചെന്താമരയുടെ ശരീരത്തിൽ എവിടെയും ഒരു മുറിവ് പോലും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും, ശാസ്ത്രീയ തെളിവുകളുടെ കൃത്യമായ ഇഴകീറിയുള്ള പരിശോധന വിചാരണ കോടതിയിൽ നടന്നിട്ടില്ലെന്നും പ്രതിഭാഗം ആരോപിച്ചു.

Story Summary

The Palakkad Additional District and Sessions Court, while sentencing Chenthamara to death for the Nenmara twin murders, observed that breaking family bonds and isolated lives are leading to brutal crimes in Kerala. The court ordered witness protection during potential parole, a ₹20 lakh government-backed fine for the victims’ daughters, and praised the police, while the defense plan an appeal over disputed blood evidence.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...