നവകേരള സദസ് : മണ്ണാർക്കാട് നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു
Nov 19, 2023, 20:43 IST

ജില്ലയിൽ ഡിസംബർ 1, 2, 3 തീയതികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവര്‍ത്തനം ആരംഭിച്ച സംഘാടക സമിതി ഓഫീസ് ഡിസംബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കും. നവകേരള സദസ് മണ്ണാർക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ ജോസ് ബേബി അധ്യക്ഷനായ പരിപാടിയില്‍ നവകേരള സദസ് മണ്ണാർക്കാട് നിയോജക മണ്ഡലം വൈസ് ചെയർമാൻ പി.കെ ശശി, നവകേരള സദസ് മണ്ണാർക്കാട് നിയോജകമണ്ഡലം കൺവീനറും തഹസിൽദാറുമായ ജെറിൻ ജോൺസൺ, മണ്ഡലത്തിലെ ജനപ്രതിനിധികൾ, സംഘാടകസമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉപസമിതി അംഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
