ആശുപത്രി ജീവനക്കാരനെതിരായ പോക്സോ കേസിൽ ദുരൂഹത

കണ്ണട ധരിക്കാൻ പെൺകുട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരുമാസം മുമ്പ് ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തിയപ്പോൾ കണ്ണിന് കുഴപ്പങ്ങളൊന്നും ഇല്ലെന്നും കണ്ണടയുടെ ആവശ്യമില്ലെന്നും പറഞ്ഞ് അബ്ദുൽ റഫീഖ് പെൺകുട്ടിയെ തിരിച്ചയച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം വീണ്ടും ചികിത്സ തേടിയെത്തിയ പെൺകുട്ടി കണ്ണടയുടെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചപ്പോൾ ദേഷ്യഭാവത്തിൽ സംസംസാരിച്ചതിലുള്ള വിരോധമാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ ഇടയാക്കിയതെന്നാണ് പറയുന്നത്. പിന്നീട് പെൺകുട്ടി നൽകിയ രഹസ്യമൊഴിയിൽ ഇത് സമ്മതിക്കുന്നുണ്ടെന്ന് പൊലീസിന്റെ രേഖകളിലും വ്യക്തമായിരുന്നു. തൊഴിലിടങ്ങളിൽ മാന്യമായി പെരുമാറുന്നയാളാണെന്നും ഇതുവരെ മോശമായ ഒരു അഭിപ്രായവും ഉണ്ടായിട്ടില്ലെന്നും സഹപ്രവർത്തകർ പറയുന്നു.