

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി. നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.(Cyber abuse case, Sandeep Varier's anticipatory bail plea postponed to tomorrow)
അതിജീവിതയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്.
രഞ്ജിത പുളിക്കൻ, ദീപ ജോസഫ്, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ, സന്ദീപ് വാര്യർ, നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ, പാലക്കാട് സ്വദേശിയായ ഒരു വ്ലോഗർ എന്നിവരാണ് പ്രതികൾ.