സംസ്ഥാനത്തുടനീളം തിരിച്ചടിയുണ്ടായപ്പോഴും ഇടതുപക്ഷത്തെ കൈവിടാതെ പേരൂർക്കട വാർഡ്; വ്യക്തിപ്രഭാവം വോട്ടായി മാറിയപ്പോൾ വിനീത് വി.ജി എന്ന യുവ നേതാവ് സ്വന്തമാക്കിയത് ഉജ്ജ്വല വിജയം | Vineeth V. G

സംസ്ഥാനമൊട്ടാകെ ഇടതുപക്ഷ കോട്ടകൾ തകർന്നു വീണപ്പോഴും പേരൂർക്കട വാർഡ് എൽഡിഎഫിനൊപ്പം ഉറച്ചുനിന്നതിൽ വിനീത് വി. ജിയുടെ വ്യക്തിപ്രഭാവം ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു
  Vineeth V. G
Updated on

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായപ്പോഴും, തിരുവനന്തപുരം കോർപ്പറേഷനിലെ പേരൂർക്കട വാർഡ് എൽഡിഎഫിനൊപ്പം ഉറച്ചു നിന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ സി.പി.ഐ.എമ്മിന്റെ യുവ നേതാവ് വിനീത് വി. ജി. (Vineeth V. G) 179 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ് എത്തിയത്.

വാർഡ് രൂപീകരണം മുതൽ എൽഡിഎഫിന്റെ ഉറച്ച കോട്ടയാണ് പേരൂർക്കട. വികസനത്തിന്റെ തുടർ ഭരണം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ വിനീത്, കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ വാർഡിൽ നടപ്പാക്കിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ജനവിധി തേടിയത്. എന്നാൽ, സംസ്ഥാനമൊട്ടാകെ ഇടതുപക്ഷ കോട്ടകൾ തകർന്നു വീണപ്പോഴും പേരൂർക്കട വാർഡ് എൽഡിഎഫിനൊപ്പം ഉറച്ചുനിന്നതിൽ വിനീത് വി. ജിയുടെ വ്യക്തിപ്രഭാവം ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.

ബാലസംഘം, എസ്.എഫ്.ഐ എന്നിവയിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ വിനീത്, നിലവിൽ ഡി.വൈ.എഫ്.ഐ പേരൂർക്കട മേഖല സെക്രട്ടറി, കർഷക സംഘം മേഖല കമ്മറ്റി അംഗം, പാർട്ടി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഫണ്ട് അടക്കമുള്ള സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വികസന പ്രവർത്തനങ്ങൾ പേരൂർക്കട വാർഡിൽ കാര്യക്ഷമമായി എത്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് തുണയായി. മികച്ച റോഡുകൾ, കാര്യക്ഷമമായ മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വാർഡിൽ ഉറപ്പാക്കിയതിനൊപ്പം, മാനസിക ആരോഗ്യകേന്ദ്രം, പൊതു വിപണി, പേരൂർക്കട ജംഗ്ഷൻ വികസനം, കുടിവെള്ള പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള വൻകിട വികസനങ്ങളും കഴിഞ്ഞ കാലയളവിൽ എൽ.ഡി.എഫ് കാഴ്ചവച്ചിരുന്നു.

കൂടാതെ, കോവിഡ് കാലത്തും പ്രളയ കാലത്തും വാർഡിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ കാരണമായി. വികസന തുടർച്ചയ്ക്കായി ജനങ്ങൾ തനിക്കൊപ്പം തന്നെ നിന്നതിൽ വിനീത് വി. ജി, ജനങ്ങളോട് നന്ദി അറിയിച്ചു. പ്രചാരണത്തിലുടനീളം ലഭിച്ച ഊഷ്മളമായ സ്വീകരണം വികസന തുടർച്ചക്ക് അനുകൂലമായ ജനവിധിയായി മാറിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണി.

Summary

Despite the widespread setback for the Left Democratic Front (LDF) across the state in the Corporation elections, the Peroorkada ward in Thiruvananthapuram Corporation remained steadfast with the LDF. CPI(M)'s young leader Vineeth V. G. won the keenly contested battle by a majority of 179 votes, with the BJP finishing second. Vineeth's victory is attributed to his personal charisma, his successful delivery of developmental projects funded by the state government and municipality (including MLA V. K. Prasanth's funds), and his proactive service during the Covid and flood periods.

Related Stories

No stories found.
Times Kerala
timeskerala.com