'കൈകൾ വെട്ടിമാറ്റും, വീട്ടിൽ കയറി കാൽ തല്ലിയൊടിക്കും': വളാഞ്ചേരിയിൽ യൂത്ത് ലീഗ് നേതാവിൻ്റെ കൊലവിളി പ്രസംഗം | Youth League

എതിർക്കാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും ഇയാൾ പറഞ്ഞു
'കൈകൾ വെട്ടിമാറ്റും, വീട്ടിൽ കയറി കാൽ തല്ലിയൊടിക്കും': വളാഞ്ചേരിയിൽ യൂത്ത് ലീഗ് നേതാവിൻ്റെ കൊലവിളി പ്രസംഗം | Youth League
Updated on

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറം വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടിമാറ്റുമെന്നാണ് വളാഞ്ചേരി നഗരസഭ മുൻ കൗൺസിലർ കൂടിയായ ശിഹാബുദ്ദീൻ വെല്ലുവിളിച്ചത്.(Will cut off the hands, Youth League leader's murderous speech)

കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങുന്നവരുടെ കൈകൾ വെട്ടി മാറ്റുമെന്നും, തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ല, വീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നും ഇയാൾ പറയുന്നു.

എതിർക്കാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും ശിഹാബുദ്ദീൻ വെല്ലുവിളിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും കൊലവിളി പ്രസംഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഈ സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com