HomeKeralaകനത്ത മഴയും റെഡ് അലർട്ടും: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിന് നിരോധനം | Athirappilly...

കനത്ത മഴയും റെഡ് അലർട്ടും: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിന് നിരോധനം | Athirappilly Tourist Destinations

തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് താൽക്കാലികമായി നിരോധനമേർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.(Athirappilly Tourist Destinations Closed Due To Heavy Rain Warning)

കൂടാതെ പീച്ചി ഡാമിലേക്കുള്ള സന്ദർശനം തടയുകയും മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾക്ക് കളക്ടർ പൂർണ്ണ വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും ഓഗസ്റ്റ് നാല് വരെ പ്രവേശനമുണ്ടാകില്ല. മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ ഭീഷണികൾ നിലനിൽക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട – വാഗമൺ റോഡിലൂടെയുള്ള രാത്രികാല യാത്രകളും ഓഗസ്റ്റ് നാല് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

Story Summary 

Following Red Alert warnings and heavy rain forecasts, entry to major tourist spots, including Athirappilly and Peechi Dam in Thrissur, as well as Ilaveezhapoonchira and Illikkal Kallu in Kottayam, has been banned. District administrations have also restricted night travel on the Erattupetta-Vagamon road and other hilly routes until August 4 for public safety.

WhatsApp Channel Banner

Latest updates

ബോക്സിങ് റിങ്ങിൽ ഇരട്ട സ്വർണത്തിളക്കം; പ്രീതിക്കും ജെയ്‌സ്മിനും കിരീടം,...

ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ ബോക്സിങ് റിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജെയ്‌സ്മിൻ ലംബോറിയയും സ്വർണം സ്വന്തമാക്കി (Preeti...

‘മോഹൻലാലിന്റെ മകനായി രഞ്ജി പണിക്കർ?’; ‘ഖലീഫ’ പോസ്റ്ററിലെ കഥാപാത്രബന്ധം...

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഖലീഫ’യുടെ പുതിയ സ്റ്റിൽ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്ക് വഴിവെച്ചു. ചിത്രത്തിൽ പൃഥ്വിരാജിന്റെ മാതാപിതാക്കളുടെ വേഷത്തിൽ രഞ്ജി പണിക്കരും മോഹിനിയും എത്തുന്നുവെന്ന തരത്തിലുള്ള അനുമാനങ്ങളാണ്...

32 കോടിയുടെ കടബാധ്യത: വ്യവസായിയെ വധിക്കാൻ പദ്ധതിയിട്ട കമ്പനി...

പാൽഘർ: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആലുമിനിയം ഫോയിൽ നിർമ്മാണ കമ്പനിയായ 'ജി.എസ്.എം ഫോയിൽസ്' മനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിന് (46) നേരെ ഉണ്ടായ വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. കമ്പനിയുടെ ഹോൾ-ടൈം...

പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി: രക്ഷകരായി...

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കോഴിക്കോട് പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്തുവെച്ചാണ് ശനിയാഴ്ച ഉച്ചയോടെ സംഭവം.(Bus Stranded In...

‘ഞങ്ങൾ സംസ്ഥാന പദവി ആവശ്യപ്പെടുമ്പോൾ മാത്രം എന്തുകൊണ്ട് ഭീകരാക്രമണം...

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് തൊഴിലാളികൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള. ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം എന്തുകൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം ചോദ്യമുയർത്തി.(Farooq...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....