നവകേരള സദസ്സിലെത്തി മുസ്ലിം ലീഗ് നേതാവ്
Nov 19, 2023, 13:30 IST

കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിൽ എത്തിയത് തൻ്റെ നാട്ടിലെ പ്രശ്നങ്ങളും വിദ്യാഭ്യാസം സംബന്ധമായ പ്രശ്നങ്ങളും പറയാനെന്ന് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ എ അബൂബക്കർ. വരവിൽ രാഷ്ട്രീയപരമായ കാര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണ്. നായന്മാര്‍മൂല തൻ്റെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാട്ടിലെ പ്രശ്‌നങ്ങളും വിദ്യാർത്ഥികളുടെ കാര്യങ്ങളും സംസാരിച്ചു. 25000 ത്തോളം കുട്ടികളാണ് കോളേജ് മുതല്‍ നായന്മാര്‍മൂലവരെ യാത്ര ചെയ്യുന്നത്, അവർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നാടിന്റെ പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.