ആസ്റ്റർ മെഡ്‌സിറ്റിയുടെ 'ബിഫസ്റ്റ്' മൂന്നാം വാർഷികം സെന്റ് ആൽബർട്ട്സ് കോളേജിൽ ആഘോഷിച്ചു | Aster Medcity

3,000 വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷ(ബിഎൽഎസ്) പരിശീലനം ഇതിന്റെ ഭാഗമായി ഉറപ്പാക്കും
Aster
Updated on

കൊച്ചി, 16 ഡിസംബർ 2025: പ്രാഥമിക ജീവൻ രക്ഷ പരിശീലനം ഉറപ്പാക്കുന്ന ആസ്റ്റർ മെഡ്‌സിറ്റിയുടെ കമ്മ്യൂണിറ്റി സംരംഭം 'ബിഫസ്റ്റ്'ന്റെ മൂന്നാം വാർഷികം സെന്റ് ആൽബർട്ട്സ് കോളേജിൽ (ഓട്ടോണമസ്) ആഘോഷിച്ചു. 3,000 വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷ(ബിഎൽഎസ്) പരിശീലനം ഇതിന്റെ ഭാഗമായി ഉറപ്പാക്കും. ആദ്യ ഘട്ടത്തിൽ 300 വിദ്യാർത്ഥികളുടെ പരിശീലന ബാച്ചിന് വാർഷിക വേളയിൽ ആരംഭം കുറിച്ചു.(Aster Medcity)

ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് സംഭവിക്കുന്ന മരണങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റിൽ ആസ്റ്റർ എമർജൻസി മെഡിസിനിലൂടെ സ്ഥാപിതമായ ബീഫസ്റ്റ്, ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും മെഡിക്കൽ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാൻ വ്യക്തികളെ സജ്ജരാക്കുന്ന സംരംഭമാണ്. ഇതിനകം 700-ലധികം സെഷനുകൾ നടത്തി സംസ്ഥാനത്തുടനീളം വിദ്യാർത്ഥികൾ, മോട്ടോർ വാഹന വകുപ്പ്, കമ്മ്യൂണിറ്റി സംഘടനകൾ, റോട്ടറി, ലയൺസ് ക്ലബ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, എൻസിസി കേഡറ്റുകൾ, പോലീസ് ഉദ്യോഗസ്ഥർ, കോർപ്പറേറ്റ് പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ 60,000-ത്തിലധികം ആളുകൾക്ക് പരിശീലനം നൽകിയി ട്ടുണ്ട്. ഫസ്റ്റ് എയ്ഡ്, ബിഎൽഎസ്, എസിഎൽഎസ്, പിഎഎൽഎസ് എന്നിവ ഉൾക്കൊള്ളുന്ന വർക്ക്‌ഷോപ്പുകളും ഫസ്റ്റ് എയ്ഡ്, ട്രോമ അവബോധ റോഡ്‌ഷോയായ 'ജീവിതം' തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

സെന്റ് ആൽബർട്ട്സ് കോളേജ് വൈസ് ചെയർമാനും രജിസ്ട്രാറുമായ റവ. ഫാ. ഷൈൻ പോളി കളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എറണാകുളം ആർടിഒ (എൻഫോഴ്‌സ്‌മെന്റ്)യിലെ ബിജു ഐസക് ഉദ്ഘാടന പ്രസംഗം നടത്തി. ഡോ. ഷുഹൈബ് കാദർ (സിഒഒ, ആസ്റ്റർ മെഡ്‌സിറ്റി), ഡോ. ജോസഫ് ജസ്റ്റിൻ റെബെല്ലോ (പ്രിൻസിപ്പൽ, സെന്റ് ആൽബർട്ട്സ് കോളേജ്), ഡോ. ജോൺസൺ കെ വർഗീസ് (ലീഡ് കൺസൾട്ടന്റ്, എമർജൻസി മെഡിസിൻ, ആസ്റ്റർ മെഡ്‌സിറ്റി), മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാർ എൻ, ഡോ. സാബു എം സി (സിഒഇ, സെന്റ് ആൽബർട്ട്സ് കോളേജ്), ഡോ. നീരജ ജെയിംസ് (സെന്റ് ആൽബർട്ട്സ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം മേധാവി), ആന്റി ടി ജെ (കോർഡിനേറ്ററും സെന്റ് ആൽബർട്ട്സ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവിയും) എന്നിവരും പരിപാടിയിൽ സംസാരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com