മോട്ടറോള എഡ്ജ് 70 പുറത്തിറക്കി

Motorola Edge 70
Updated on

തിരുവനന്തപുരം: മോട്ടറോള ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 ഇന്ത്യയില്‍ പുറത്തിറക്കി. അതിശയകരമായ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി മൂന്ന് 50 മെഗാ പിക്‌സല്‍ ക്യാമറകളും, എല്ലാ ക്യാമറകളിലും 4കെ 60എഫ്പിഎസ് റെക്കോര്‍ഡിംഗും എഐ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക അള്‍ട്രാ-തിന്‍ ഫോണാണ് മോട്ടറോള എഡ്ജ് 70.

മോട്ടോ എഐ 2.0, കോപൈലറ്റ്, ഗൂഗിള്‍ ജെമിനി, പെര്‍പ്ലെക്‌സിറ്റി എന്നിവയ്ക്കൊപ്പം സമാനതകളില്ലാത്ത മള്‍ട്ടി-പ്ലാറ്റ്ഫോം എഐ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ഓട് കൂടിയ ലോകത്തിലെ ആദ്യത്തെ അള്‍ട്രാ-തിന്‍ സ്മാര്‍ട്ട്ഫോണാണിത് . സ്ലീക്കായ 5.99എംഎം എയര്‍ക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഡിസൈനിലുളള മോട്ടറോള എഡ്ജ് 70, 40 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കുന്ന 5000എംഎഎച്ച് ബാറ്ററിയോട് കൂടിയുള്ളതാണ്. ഡിസംബര്‍ 23 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട്, മോട്ടറോള.ഇന്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വെറും 28,999 രൂപ എന്ന പ്രാരംഭ വിലയില്‍ വില്‍പ്പനയ്ക്കെത്തും.

Related Stories

No stories found.
Times Kerala
timeskerala.com