മാസപ്പടി വിവാദം: ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി
Sep 18, 2023, 11:21 IST

എറണാകുളം: മാസപ്പടി ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. ഹരജിക്കാരൻ മരിച്ച വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ തീരുമാനിച്ചത്.
ഇന്ന് രാവിലെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കളമശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രാവിലെ ചെന്ന് വിളിച്ചുനോക്കിയിട്ടും വാതിൽ തുറക്കാത്തതിനാൽ നാട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.

ഗിരീഷിന് നേരത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ ഹരജിക്കാരനായിരുന്നു ഗിരീഷ്.