മൊഫിയയുടെ മരണം; ആ​ലു​വ എ​സ്പി ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

congress aluva
  കൊ​ച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തിൽ പോ​ലീ​സ് സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന ആവശ്യവുമായി ആ​ലു​വ എ​സ്പി ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം .സ​മ​ര​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​നു നേ​രെ വ്യാ​പ​ക ക​ല്ലേ​റു​മു​ണ്ടാ​യിട്ടുണ്ട്.എന്നാൽ, സു​ധീ​റി​നെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി പോ​രെ​ന്നും സ​സ്പെ​ൻ​ഷ​ൻ ത​ന്നെ വേ​ണ​മെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.ഒരു കുട്ടി സഖാവിന്റെ കൂടെയാണ് പ്രതികള്‍ സ്‌റ്റേഷനില്‍ വന്നത്. ഈ ബലത്തിലാണോ പോലീസ് പ്രതികളെ സംരക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.

Share this story