Times Kerala

മോദിയുടേത് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്‍റി; പരിഹസിച്ച് കെ. രാധാകൃഷ്ണൻ

 
വി​ശ്വാ​സ​ത്തി​ന്‍റെ ശാ​സ്ത്രീ​യ​ത പ​രി​ശോ​ധി​ക്കേ​ണ്ട​തു മ​ന്ത്രി​യ​ല്ല: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, മോദി ഗ്യാരന്‍റിയെ രൂക്ഷമായി പരിഹസിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്‍റിയാണ് നരേന്ദ്ര മോദി മുന്നോട്ടു വെക്കുന്നതെന്ന് കെ. രാധാകൃഷ്ണൻ വിമർശനം ഉന്നയിച്ചു.

വർഗീയതക്ക് കേരളത്തിൽ ഇടം നൽകില്ലാ എന്നത് മലയാളികളുടെ ഗ്യാരന്‍റിയാണ്. ഇന്ത്യയുടെ തെക്ക് മോദിക്കും കൂട്ടർക്കും കടന്നു കയറാൻ പറ്റാത്ത സ്ഥലമായി കാണുകയാണ്. രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവസാന കമ്യൂണിസ്റ്റുകാർ അവശേഷിക്കുന്നതുവരെ കാലം വർഗീയതക്കും രാജ്യത്തെ തകർക്കാനുള്ള നിലപാടുകൾക്കും എതിരെ പൊരുതുമെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

Related Topics

Share this story