Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKerala'കെ സിയെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല, ചെയ്തവർക്ക് ആത്മസുഖം ഉണ്ടാകട്ടെ':...

‘കെ സിയെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല, ചെയ്തവർക്ക് ആത്മസുഖം ഉണ്ടാകട്ടെ’: MK രാഘവൻ | MK Raghavan MP Criticizes

🎙️ Latest Podcast

തിരുവനന്തപുരം: കെ. സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എം.കെ. രാഘവൻ. കെ.സി. വേണുഗോപാലിനെ ഇനി വ്യക്തിഹത്യ ചെയ്യാൻ ഒന്നും ബാക്കിയില്ലെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആത്മസുഖം ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.(MK Raghavan MP Criticizes Cyber Attack Against KC Venugopal Kerala Congress Leadership Dispute)

പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നതിനിടെയാണ് കെ. സി. വേണുഗോപാലിനെ ലക്ഷ്യമിട്ടുള്ള സൈബർ അധിക്ഷേപങ്ങൾക്കെതിരെ മുതിർന്ന നേതാവ് പരസ്യമായി രംഗത്തെത്തിയത്. വിഷയം പാർട്ടി അതീവ ഗൗരവത്തോടെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തുമെന്നും എം.കെ. രാഘവൻ പറഞ്ഞു.

അതിനിടെ, ഉഭയകക്ഷി ചർച്ചകൾക്കായി ഇന്നലെ തിരുവനന്തപുരത്തെത്തിയ കെ. സി. വേണുഗോപാൽ നാലാഞ്ചിറയിലെ വസതിയിൽ തുടരുകയാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എം.കെ. രാഘവൻ എംപി, വർക്കല കഹാർ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാലാഞ്ചിറയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

Story Summary

MK Raghavan MP strongly criticized the cyber attacks against AICC General Secretary KC Venugopal amid the ongoing Kerala cabinet formation discussions. Speaking to reporters in Trivandrum, Raghavan hinted at internal party links behind the online defacing and stated that the Congress leadership will investigate the matter, while KC Venugopal plans to meet a disgruntled Ramesh Chennithala today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.