Times Kerala

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക സര്‍ക്കാര്‍ ലക്ഷ്യം- മന്ത്രി സജി ചെറിയാന്‍ 

 
ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും: മന്ത്രി സജി ചെറിയാന്‍
 

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയവും നവീകരിച്ച ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ഗ്രാമീണ മേഖലകളില്‍ വികസനം കൊണ്ടുവരാനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി ഗ്രാമീണ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ തിരിച്ചറിയാനാവാത്ത വികസനമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് സംസ്ഥാനത്ത് നവകേരളം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയപാത വികസനം, തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ ജലപാത എന്നിവ പൂര്‍ത്തിയാക്കുമ്പോള്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകും. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അടുത്ത 25 വര്‍ഷം ലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കളിപ്പാട്ട നിര്‍മ്മാണത്തില്‍ ദേശീയ തലത്തില്‍ എ ഗ്രേഡ് നേടിയ എസ്. മാളവിക, മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം നേടിയ ആര്‍. അദ്രിജ, സംസ്ഥാന ഫോക് ലോര്‍ അക്കാദമി പുരസ്‌ക്കാര ജേതാവ് ബിനു, സമയബന്ധിതമായി ഓഡിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍ ഗിരീഷ് കുമാര്‍ എന്നിവരെ മന്ത്രിയും എം.എല്‍.എ.യും ചേര്‍ന്ന് ആദരിച്ചു.

ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനാഭായി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത തിലകന്‍, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എന്‍. പ്രീത, ടി.എസ്. സുഖലാല്‍, പി. രത്‌നമ്മ, പഞ്ചായത്തംഗങ്ങളായ എന്‍. ഷൈലജ, അളപ്പന്‍തറ രവി, ടി.പി. വിനോദ്, മിനിമോള്‍ സൂര്യത്ത്, സീമ ദിലീപ്, ഓമനക്കുട്ടിയമ്മ, മാലൂര്‍ ശ്രീധരന്‍, ജെസ്സി ജോസി, സാജു വാച്ചാക്കല്‍, കെ.ബി. ഷീബ, ജനറ്റ് ഉണ്ണി, പി.എ. അലക്‌സ്, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രഭ മധു, അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ചു ജോര്‍ജ്, എസ്. രാധാകൃഷ്ണന്‍, തോമസ് ഡിക്രൂസ്, പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്ത് ഓഫീസിനടുത്തായി 1.16 കോടി രുപ ചിലവഴിച്ച് രണ്ട് നിലകളിലായാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ പഞ്ചായത്തംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള ഇടം, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്, എന്നിവയും മുകളിലത്തെ നിലയില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവുമാണുള്ളത്. അര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 96 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ 20 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് നിര്‍മ്മാണം. 5400 സ്‌ക്വയര്‍ഫീറ്റാണ് ആകെ വിസ്തീര്‍ണം. പഞ്ചായത്തിന്റെ പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയ്ക്ക് ഓഡിറ്റോറിയം ഉപയോഗിക്കാനാകും.

Related Topics

Share this story