Times Kerala

 കെഎസ്ആര്‍ടിസി ബസിലെ സിസിടിവിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം;അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

 
സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ
 തിരുവനന്തപുരം: തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡിലുണ്ടായ തര്‍ക്കത്തില്‍ കെ എസ് ആര്‍ ടി സി ബസിലെ സിസിടിവിലെ മെമ്മറി കാര്‍ഡ് കാണതായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ്‌ ഇന്ന് തമ്പാനൂര്‍ ഡിപ്പോയില്‍ ഉള്ളത്. ഇതിൽ മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. 
വിവാദമായ സംഭവം നടന്ന ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായതെന്നത് ദുരൂഹത വര്ധിപ്പിക്കുന്നുണ്ട്. സിസിടിവിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന പോലീസ് കെ എസ് ആര്‍ ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കന്റോണ്‍മെന്റ് സി ഐ പറഞ്ഞത് മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ലന്നാണ്.ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഡ്രൈവര്‍ യദു പറയുന്നു.

Related Topics

Share this story