'സ്വാഭാവിക നടപടി': പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അനധികൃത ഫ്‌ളക്സ് ബോർഡ് സ്ഥാപിച്ചതിന് ലഭിച്ച പിഴയിൽ മേയർ VV രാജേഷ് | PM Modi

നിയമപരമായ കടമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു
Mayor VV Rajesh on fine received for installing illegal flex board in connection with PM Modi's visit
Updated on

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിക്ക് കോർപ്പറേഷൻ പിഴയിട്ടത് നിയമപരമായ നടപടി മാത്രമാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളുണ്ട്. അത് നടപ്പിലാക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mayor VV Rajesh on fine received for installing illegal flex board in connection with PM Modi's visit)

നഗരസഭ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് ഹൈക്കോടതിയെ സത്യവാങ്മൂലം വഴി അറിയിക്കേണ്ടതുണ്ട്. താൻ അധ്യക്ഷനായിരുന്ന സമയത്തും ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതിനാൽ ഇതിൽ പുതിയതായി ഒന്നുമില്ല.

പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോകാത്തതിനെച്ചൊല്ലി മന്ത്രി വി. ശിവൻകുട്ടി ഉന്നയിച്ച വിമർശനങ്ങളെ രാജേഷ് തള്ളി. പ്രോട്ടോക്കോൾ സംബന്ധിച്ച് മന്ത്രി തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും 40 വാഹനങ്ങൾക്ക് പിന്നിൽ പോയി നിൽക്കുന്നതിലും നല്ലത് പിഎംജിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com