HomeKerala'അച്ഛനെ വരെ ആക്ഷേപിച്ചു, സംസ്ഥാന സെക്രട്ടറി തന്നെ കളിയാക്കി ചിരിച്ചു, പത്രക്കാരെല്ലാം...

‘അച്ഛനെ വരെ ആക്ഷേപിച്ചു, സംസ്ഥാന സെക്രട്ടറി തന്നെ കളിയാക്കി ചിരിച്ചു, പത്രക്കാരെല്ലാം പൊട്ടിച്ചിരിച്ചു, മെമ്പർഷിപ്പ് പുതുക്കില്ല’: G സുധാകരനെ അനുനയിപ്പിക്കാൻ പ്രാദേശിക നേതൃത്വം | G Sudhakaran

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് ജി. സുധാകരൻ രംഗത്തെത്തിയത്. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അദ്ദേഹതെ അനുനയിപ്പിക്കാൻ പ്രദേശിക നേതൃത്വം ശ്രമിച്ചെങ്കിലും സുധാകരൻ സംസാരിക്കാൻ തയ്യാറായില്ല എന്നാണ് വിവരം.(Membership will not be renewed, G Sudhakaran makes serious allegations)

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായി ആലപ്പുഴയിലെ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ തനിക്ക് നേരിടേണ്ടി വന്ന അവഗണനകൾ അദ്ദേഹം കുറിപ്പിൽ അക്കമിട്ടു നിരത്തുന്നു. 43 വർഷം സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ച താൻ ബ്രാഞ്ചിലെത്തിയ ശേഷം എങ്ങനെയുണ്ടെന്ന് ഒരു തവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ജില്ലയിലെ പൊതുപരിപാടികളിലൊന്നും തനിക്ക് അവസരം നൽകിയിട്ടില്ല.

അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവായിട്ടും, വീടിനടുത്ത് നടന്ന അൻപതാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. തന്റെ അച്ഛനെ വരെ അധിക്ഷേപിച്ച് ഒരു എൽ.സി മെമ്പർ പോസ്റ്റിട്ടു. ജില്ലാ കമ്മിറ്റി അംഗത്തിന്റെ ശിഷ്യനായ ഇയാൾക്കെതിരെ നടപടിയുണ്ടായില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

വാർത്താ സമ്മേളനത്തിനിടെ എം.വി. ഗോവിന്ദൻ നടത്തിയ പരാമർശമാണ് ഒടുവിലത്തെ പ്രകോപനം. ഇത് ശരിയല്ലാത്ത രീതിയാണെന്നും ഇത് തിരുത്താൻ പാർട്ടിയിൽ ആരും തയ്യാറായില്ലെന്നും സുധാകരൻ പറഞ്ഞു. ഇത്തരം നേതാക്കൾക്ക് മുന്നിൽ ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് സ്വമനസ്സാലെ അംഗത്വം പുതുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി മെമ്പർഷിപ്പ് ഉപേക്ഷിച്ചെങ്കിലും തന്റെ ആശയങ്ങളിലും ആദർശങ്ങളിലും ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒരു പ്രലോഭനത്തിനും കീഴടങ്ങില്ലെന്നും താൻ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

WhatsApp Channel Banner

Latest updates

മുടക്കോഴിമലയിലെ ‘ജലബോംബ്’ ഭീഷണി: ചെങ്കൽക്കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദേശം നൽകി...

റിപ്പോർട്ട് : അൻവർ ഷരീഫ്  വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. ഖനനം നടത്തി ഉപേക്ഷിച്ച...

‘ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായിരിക്കെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്കും ഏകോപനക്കുറവിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

‘കൃത്യമായ അറിയിപ്പ് നൽകിയിരുന്നു, ഇന്നലെ ഉണ്ടായത് അതിതീവ്ര മഴയാണ്’:...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകാമെങ്കിലും അതിശക്തമായ...

കർണാടകയിൽ കനത്ത മഴ: ശിവമൊഗ്ഗയിൽ മണ്ണിടിച്ചിൽ, 3 വയസുകാരൻ...

ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ ഇന്ദിരാനഗർ പ്രദേശത്തായിരുന്നു സംഭവം. മലനാട് മേഖലയിൽ തുടർച്ചയായി...

‘മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, സർക്കാർ സ്‌പോൺസേർഡ് വെള്ളപ്പൊക്കം’: വിമർശനവുമായി...

പത്തനംതിട്ട: ജില്ലയിലുണ്ടായ രൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വൻ വീഴ്ചയെന്ന് വ്യാപക പരാതി. ജില്ലാ ഭരണകൂടത്തിനെതിരെയും റവന്യൂ വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഭരണപക്ഷത്തെ പ്രമുഖ നേതാക്കളും എം.എൽ.എമാരും തന്നെ രംഗത്തെത്തി.(Pathanamthitta Flood...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....