Times Kerala

 പുതിയ നാല്  രേഖകൾ സമർപ്പിച്ച് മാത്യു കുഴൽനാടൻ, മാസപ്പടി കേസിൽ വിധി മെയ് ആറിന് 
 

 
dfd


മാസപ്പടി കേസിൽ  വിധി പറയുന്നത് മെയ് ആറിലേക്ക് മാറ്റി.   മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് വിധി ഉണ്ടാവുക. 
 
പരാതിക്കാരനായ മാത്യു കുഴൽനാടൻ എംഎൽഎ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയിൽ  ഇന്ന് പുതുതായി നാല് രേഖകൾ ഹാജരാക്കി. കൂടാതെ വീണ്ടും കേസിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു.ഇന്ന് ഹാജരാക്കിയത്   കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളു൦,സിഎംആ‌ർഎല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും, സിഎംആ‌ർഎല്ലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവിന്റേയും രേഖകളാണ്.

 എന്നാൽ കോടതി  ഈ രേഖകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന്  സംശയിച്ചു.  മാത്യുവിൻറെ അഭിഭാഷകൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് കമ്പനിക്ക് അനുകൂലമായി സർക്കാർ എടുത്ത നിലപാടിന്‍റെ തെളിവാണെന്നും വിശദീകരിച്ചു.

Related Topics

Share this story