Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeKeralaപാലിയേക്കരയിൽ വൻ ലഹരിവേട്ട: 90 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ...

പാലിയേക്കരയിൽ വൻ ലഹരിവേട്ട: 90 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ | MDMA

🎙️ Latest Podcast

തൃശൂർ: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌നാൻ (26), കുന്നംകുളം സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.(Massive drug bust in Paliyekkara, men arrested with 90 grams of MDMA)

ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. പാലിയേക്കര ടോൾ പ്ലാസയിൽ ബസിറങ്ങിയ ഉടൻ പോലീസ് സംഘം ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായാണ് ഈ നീക്കം നടത്തിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.