മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. ശസ്ത്രക്രിയയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.(Manjeri Medical College Denies Medical Negligence Allegations)
ശസ്ത്രക്രിയ സംബന്ധിച്ചുള്ള ആവശ്യകതകളും തുടർന്നുണ്ടാകാൻ സാധ്യതയുള്ള ഭവിഷ്യത്തുകളും ബന്ധുക്കൾക്ക് നേരത്തെ തന്നെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയത്. ഐ.സി.യുവിൽ മൂന്ന് മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ വാർഡിലേക്ക് മാറ്റിയതെന്നും സൂപ്രണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മെയ് 12-ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയ നടന്ന നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ (73) പരാതിയിലാണ് വിവാദം. ശസ്ത്രക്രിയയ്ക്ക് ശേഷം വയോധികയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ രക്തകുഴലിലെ ഒന്നിലേറെ ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയതാണ് പരാതിക്ക് ആധാരം.
Story Summary
The Superintendent of Manjeri Medical College has submitted a report to the District Medical Officer (DMO) denying allegations of medical negligence in the treatment of a 73-year-old patient. The report clarifies that the surgery was necessary and performed with the family’s consent, dismissing the claim of intentional error despite the patient later requiring specialized care at Kozhikode Medical College for complications.

