HomeKerala'ക്യാബിനറ്റ് പദവിയെ ഒരു ഘടകകക്ഷി എതിർത്തു, ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല': തുറന്നടിച്ച്...

‘ക്യാബിനറ്റ് പദവിയെ ഒരു ഘടകകക്ഷി എതിർത്തു, ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല’: തുറന്നടിച്ച് മാണി സി കാപ്പൻ | Mani C Kappan

തിരുവനന്തപുരം: പുതിയ യു ഡി എഫ് മന്ത്രിസഭയിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നിൽ മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷിയാണെന്ന സ്ഫോടനാത്മക വെളിപ്പെടുത്തലുമായി പാലാ എം.എൽ.എ മാണി സി കാപ്പൻ. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ഉറപ്പായും മന്ത്രിസ്ഥാനം നൽകാമെന്ന് പരസ്യമായി വാഗ്ദാനം ചെയ്തത് വി ഡി സതീശനും രമേശ് ചെന്നിത്തലയുമായിരുന്നു. എന്നാൽ ജയിച്ചുകയറിയപ്പോൾ തനിക്ക് ക്യാബിനറ്റ് പദവി നൽകുന്നതിനെ ഒരു പ്രത്യേക ഘടകകക്ഷി ശക്തമായി എതിർക്കുകയാണുണ്ടായതെന്ന് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ആ ഘടകകക്ഷി ഏതാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mani C Kappan Alleges UDF Ally Blocked His Cabinet Berth In Kerala)

ഒറ്റ എം.എൽ.എ മാത്രമുള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകരുതെന്നും, തങ്ങൾക്ക് കൂടുതൽ എം.എൽ.എമാരുണ്ടായിട്ടും അർഹമായ മന്ത്രിസ്ഥാനം കിട്ടുന്നില്ലെന്നും കാണിച്ച് ഈ ഘടകകക്ഷി നേതാവ് കടുംപിടുത്തം പിടിക്കുകയായിരുന്നു. ‘ടീം യുഡിഎഫ്’ എന്ന പേര് പറയുന്ന മുന്നണി കുറച്ചുകൂടി സുതാര്യത കാണിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിലെ എതിർപ്പുകളെ തുടർന്ന് ഒടുവിൽ അനൂപ് ജേക്കബും താനും ചേർന്ന് ഒരു അനുരഞ്ജന ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു. ഇതനുസരിച്ച് ആദ്യത്തെ രണ്ടര വർഷം അനൂപ് ജേക്കബ് മന്ത്രിയാകട്ടെയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ സാന്നിധ്യത്തിൽ ധാരണയായിട്ടുണ്ട്. ഈ ടേം വ്യവസ്ഥ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടര വർഷത്തേക്ക് തനിക്ക് മാന്യമായ രീതിയിൽ ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റേതെങ്കിലും പദവി നൽകി അക്കോമഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. ഇതിലൊന്നും എനിക്ക് പരാതിയില്ല, പൂർണ്ണ സന്തോഷത്തോടെയാണ് ഞാൻ പാലായിലേക്ക് മടങ്ങുന്നത്, മാണി സി കാപ്പൻ പറഞ്ഞു നിർത്തി.

Story Summary

Pala MLA Mani C Kappan revealed that a specific UDF ally opposed his induction into the cabinet despite prior promises by V D Satheesan and Ramesh Chennithala. Kappan stated that an agreement was reached for Anoop Jacob to serve as minister for the first half-term, while he expects a cabinet-rank accommodation.

WhatsApp Channel Banner

Latest updates

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...

‘കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഞാൻ എത്തിയത്’: ലക്ഷങ്ങൾ ചിലവഴിച്ച്...

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനിടയിൽ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...