Times Kerala

 സ്വർണമാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ

 
 സ്വർണമാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ
 ശ്രീകാര്യം: സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെറുവക്കൽ സ്വദേശി ജയ്സിംഗിൻ്റെ വീട്ടിൽ പെയിൻറിംഗ് പണിക്ക് വന്നശേഷം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണിയാപുരം സ്വദേശി മണിയെയാണ് (50) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story