കൊച്ചി: മലയാളത്തിന്റെ ഇതിഹാസ താരം ശ്രീനിവാസന്റെ വിയോഗം വാക്കാൽ വിവരിക്കാൻ കഴിയാത്ത വലിയൊരു നഷ്ടമാണെന്ന് നടി പാർവതി തിരുവോത്ത്. തൃപ്പൂണിത്തുറ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.(We have celebrated Sreenivasan sir a lot, Parvathy Thiruvothu pays her last respects)
ഒരു വ്യക്തിയെന്ന നിലയിലും സിനിമാ പ്രവർത്തകൻ എന്ന നിലയിലും ശ്രീനിവാസൻ മലയാളത്തിന് നൽകിയിട്ടുള്ള സംഭാവനകൾ അത്രമേൽ വലുതാണെന്ന് പാർവതി പറഞ്ഞു. "പല ഇതിഹാസങ്ങളെയും അവർ പോയ ശേഷമാണ് ലോകം ആഘോഷിക്കാറുള്ളത്. എന്നാൽ ശ്രീനി സാറിന്റെ കാര്യം അങ്ങനെയല്ല. നമ്മൾ അദ്ദേഹത്തെ ഒരുപാട് ആഘോഷിച്ചിട്ടുണ്ട്. ഇന്നും എല്ലാ ദിവസവും അദ്ദേഹത്തെ ഓർമ്മിക്കാത്തവരായി ആരുമില്ല," പാർവതി കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിലുള്ളവർ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തെ സ്നേഹിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നുണ്ടെന്നും പാർവതി പറഞ്ഞു.