നടപ്പാതയിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് ചോദ്യം ചെയ്തു : ഗുരുവായൂരിൽ വഴിയോര കച്ചവടക്കാരന് ക്രൂര മർദ്ദനം; കട തകർത്തു, കൈയൊടിച്ചു | Guruvayur

ഇരുമ്പ് പൈപ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം
A roadside vendor was brutally beaten in Guruvayur
Updated on

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ വഴിയോരക്കച്ചവടക്കാരന് നേരെ അതിക്രമം. ചാവക്കാട് തിരുവത്ര സ്വദേശിയായ 66-കാരൻ രാജേന്ദ്രനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ രാജേന്ദ്രന്റെ ഇടതുകൈയുടെ എല്ല് പൊട്ടി. ഇയാളുടെ കട അക്രമി അടിച്ച് തകർക്കുകയും ചെയ്തു.(A roadside vendor was brutally beaten in Guruvayur)

മാഞ്ചിറ റോഡിൽ കഴിഞ്ഞ ഏഴ് വർഷമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽക്കുന്നയാളാണ് രാജേന്ദ്രൻ.തെരുവിൽ കഴിയുന്ന ചിലർ നടപ്പാതയിൽ മലമൂത്രവിസർജ്ജനം നടത്തുന്നത് കഴിഞ്ഞ ദിവസം രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം പിറ്റേന്ന് രാജേന്ദ്രന്റെ കട വിസർജ്യവസ്തുക്കൾ ഉപയോഗിച്ച് മലിനമാക്കി.

കട മലിനമാക്കിയതിന്റെ ദൃശ്യങ്ങൾ സഹിതം രാജേന്ദ്രൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. രാജേന്ദ്രനെ ക്രൂരമായി തല്ലിച്ചതച്ച അക്രമി കടയിലെ സാധനങ്ങളും തകർത്തു. പരിക്കേറ്റ രാജേന്ദ്രൻ ചികിത്സയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com