Times Kerala

മലയാളി യുവാവ് ന്യൂസിലൻറില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരണപ്പെട്ടു
 

 
മരണം
കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ന്യൂസിലൻറില്‍ മലയാളി യുവാവ് മരിച്ചു. അപകടത്തിൽപ്പെട്ടത് മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാര്‍ (37) എന്നിവരാണ്. ഇതിൽ ശരത്തിൻ്റെ മൃതദേഹം കണ്ടെത്തി. ഫെര്‍സിലിനായി തിരച്ചിൽ തുടരുന്നു. സംഭവം നടന്നത് ബുധനാഴ്ചയാണ്. ഇരുവരും റോക് ഫിഷിങിനായിപോവുകയും തുടർന്ന് രാത്രി ഏറെ നേരം വൈകിയിട്ടും തിരികെ വീട്ടിലെത്താത്തതിനാൽ കുടുംബം പോലീസിൽ വിവരമറിയക്കുകയുമായിരുന്നു. കടൽത്തീരത്ത് നിന്ന് പോലീസ് യുവാക്കളുടെ വാഹനവും ഫോണുകളും ഷൂസും കണ്ടെത്തി. 

Related Topics

Share this story