HomeKeralaപ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം: മലപ്പുറം സ്വദേശി പിടിയിൽ...

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം: മലപ്പുറം സ്വദേശി പിടിയിൽ | Malappuram Man Arrested

മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജാണ് പിടിയിലായത്.(Malappuram Man Arrested In Palakkad For Assaulting Minor Under Pretext Of Exorcism)

പാലക്കാട് ചിറ്റൂരിൽ ഫാം നോക്കി നടത്താനെന്ന പേരിലെത്തിയ സിറാജ്, തന്റെ പെൺസുഹൃത്തിന്റെ മകൾക്ക് നേരെയാണ് അതിക്രമം നടത്തിയത്. പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഇത് ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ വലിയ ആപത്തുണ്ടാകുമെന്നും പ്രതി കുട്ടിയുടെ അമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു.

ബാധ ഒഴിപ്പിക്കുന്നതിനായി പെൺകുട്ടിയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അമ്മ ചിറ്റൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary

A man from Malappuram, M. Siraj, was arrested by Chittoor Police in Palakkad for sexually assaulting a 16-year-old girl under the guise of exorcism. The accused duped the girl’s mother by claiming the teenager was possessed. Following a complaint, the police arrested Siraj, and he was remanded in judicial custody by the court.

WhatsApp Channel Banner

Latest updates

നീറ്റ് വിഷയത്തിലടക്കം ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു: ധർമേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധവും ബഹളവും ശക്തമാകുന്നു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. അതിനിടെ വനിതാ എം.പിമാർക്കെതിരെ മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ തൃണമൂൽ...

“ഇന്ത്യയുടെ യുവത്വം ഉണർന്നു”; ദേശീയ പതാക ദിനത്തിൽ കേന്ദ്ര...

ദേശീയ പതാക അംഗീകരിച്ച ദിനത്തിൽ (July 22) കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി (Telangana CM Revanth...

KPCC ആസ്ഥാനത്തെ BJP മാർച്ചിൽ വൻ സംഘർഷം: ജലപീരങ്കി...

തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർക്ക്...

കൊച്ചിയിൽ സർക്കാർ ആശുപത്രിയിൽ തെരുവ് നായ ആക്രമണം: മകനെ...

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രോഗിയായ മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് നായയുടെ കടിയേറ്റത്.(Stray Dog Attack At Karuvelipady Maharajas Government Hospital...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്, വേണ്ടത് സമാധാനം’; വിദ്യാർത്ഥി പ്രക്ഷോഭത്തിന്...

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാളനടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ...

DON'T MISS

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...