Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaപാചകവാതക വിലവർധന: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ്...

പാചകവാതക വിലവർധന: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ | LPG Price Hike Protest Kozhikode

🎙️ Latest Podcast

റിപ്പോർട്ട്: അൻവർരിഫ്

കോഴിക്കോട്: പാചകവാതക സിലിണ്ടറുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ വ്യാപാരികൾ ധർണ്ണ സംഘടിപ്പിച്ചു (LPG Price Hike Protest Kozhikode). ഗ്യാസ് വില വർധനവ് കാരണം കടുത്ത പ്രതിസന്ധിയിലായ ഹോട്ടൽ, ബേക്കറി മേഖലകളെ സംരക്ഷിക്കണമെന്നും വർദ്ധിപ്പിച്ച വില അടിയന്തരമായി പിൻവലിക്കണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.

കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് വ്യാപാരികൾ സമരം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് സംസ്ഥാനത്തുടനീളം നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മാവൂരിൽ നടന്ന ധർണ്ണ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബാബുമോൻ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് നാസർ മാവൂരാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസന്നകുമാർ സ്വാഗതവും മുസമ്മിൽ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, തൻവീർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം.

Summary: The Kerala Vyapari Vyavasayi Ekopana Samithi staged a protest in front of the post office in Mavoor, Kozhikode, against the hike in commercial LPG cylinder prices. The protest, organized by the Kunnamangalam constituency committee, followed a statewide hotel strike held previously. Traders demanded the withdrawal of the price hike to protect the hotel and bakery sectors.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.