തടിലോറി തലകീഴായി മറിഞ്ഞ് അപകടം : ലോറി ഡ്രൈവർക്ക് പരിക്ക്
Fri, 17 Mar 2023

മേലുകാവ്: തടിലോറി തലകീഴായി മറിഞ്ഞ് അപകടം. കുളത്തിക്കണ്ടം ധർമശാസ്താ ശിവക്ഷേത്രത്തിന്റെ തൊട്ടുമുമ്പിൽ വൈകുന്നേരം ആറോടെയാണ് അപകടം സംഭവിച്ചത്. പാലാ റൂട്ടിൽ കുളത്തിക്കണ്ടത്തിനു സമീപം ആണ് അപകടമുണ്ടായത്. ലോഡ് കയറ്റി പ്രധാന റോഡിലേക്ക് വരുന്നതിനിടെ റോഡിന് സമീപത്തെ കോൺക്രീറ്റ് കുഴിയിൽ ചാടി വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്നു ചെരിഞ്ഞ ലോറി തോട്ടിൽ തലകീഴായാണ് പതിച്ചത്. ലോറി ഡ്രൈവർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.