HomeKerala'ഗർഭം ഉണ്ടാകും മുൻപേ കുട്ടിയുടെ ജാതകം നോക്കുന്നു, ഇത് കോൺഗ്രസിൻ്റെ ആഭാസത്തരം':...

‘ഗർഭം ഉണ്ടാകും മുൻപേ കുട്ടിയുടെ ജാതകം നോക്കുന്നു, ഇത് കോൺഗ്രസിൻ്റെ ആഭാസത്തരം’: മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് AK ബാലൻ | Congress

പാലക്കാട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഗർഭം ഉണ്ടാകുന്നതിന് മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഇത് വെറും ആഭാസത്തരമാണെന്നും അദ്ദേഹം പറഞ്ഞു.(Looking at the child’s horoscope before pregnancy, AK Balan mocks the CM dispute in Congress )

കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും തമ്മിലടിപ്പിക്കുന്ന നിലപാടാണ് കെ.സി. വേണുഗോപാൽ സ്വീകരിക്കുന്നതെന്ന് എ.കെ. ബാലൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ അധികാരത്തിനായി നേതാക്കൾ നടത്തുന്ന നീക്കങ്ങളെ അദ്ദേഹം പരിഹസിച്ചു. ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box