Times Kerala

 കിംസ്‌ഹെല്‍ത്ത് നിയോനേറ്റോളജി വിഭാഗത്തിന് ലെവല്‍ 3ബി എന്‍.എന്‍.എഫ്.ഐ അക്രഡിറ്റേഷന്‍

 
 കിംസ്‌ഹെല്‍ത്ത് നിയോനേറ്റോളജി വിഭാഗത്തിന് ലെവല്‍ 3ബി എന്‍.എന്‍.എഫ്.ഐ അക്രഡിറ്റേഷന്‍
 

തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ നിയോനേറ്റോളജി വിഭാഗത്തിന് നാഷണല്‍ നിയോനേറ്റോളജി ഫോറം ഓഫ് ഇന്ത്യയുടെ (എന്‍.എന്‍.എഫ്.ഐ) ലെവല്‍ 3ബി റീ-അക്രഡിറ്റേഷന്‍. പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച പരിശീലനം ലഭിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍, രോഗിയുടെ (അമ്മയും കുഞ്ഞും) സുരക്ഷയും ഗുണനിലവാരമുള്ള പരിചരണവും ഉറപ്പാക്കുന്ന ഇന്റൻസീവ് കെയർ പ്രൊസീജിയറുകള്‍ തുടങ്ങിയവ വിലയിരുത്തി എന്‍.എന്‍.എഫ്.ഐ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള അക്രഡിറ്റേഷനാണ് ലെവല്‍ 3ബി.


സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. നവീന്‍ ജെയിന്‍ നേതൃത്വം നല്‍കുന്ന കിംസ്‌ഹെല്‍ത്തിലെ നിയോനേറ്റോളജി വിഭാഗത്തില്‍ പ്രഗത്ഭരായ 6 കണ്‍സള്‍ട്ടന്റുമാരും പത്തിലധികം സ്‌പെഷ്യലിസ്റ്റുകളും നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നു. നാഷണല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് തുടങ്ങിയവയുടെ അക്രഡിറ്റേഷനും സെന്ററിനുണ്ട്.


24 ആഴ്ചയും 500 ഗ്രാം മാത്രം ഭാരവുമുള്ള നവജാതശിശുക്കളെ സുരക്ഷിതമായി പരിപാലിക്കുവാന്‍ പര്യാപ്തമാണ് കിംസ്‌ഹെല്‍ത്തിലെ നിയോനേറ്റോളജി യൂണിറ്റ്. മതിയായ ആരോഗ്യമില്ലാതെ ജനിക്കുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള നവജാതശിശുക്കളുടെ പരിപാലനത്തിനായി വികസിപ്പിച്ചെടുത്ത ഫോളോ-അപ്പ് മൊഡ്യൂള്‍ ഇന്ത്യയിലെ 100-ലധികം യൂണിറ്റുകള്‍ ഇതിനോടകം ഉപയോഗിക്കുന്നുണ്ട്. 


പീഡിയാട്രിക് കാര്‍ഡിയോളജി, ന്യൂറോളജി, എന്‍ഡോക്രൈനോളജി, നെഫ്രോളജി, അലര്‍ജി, ആസ്ത്മ, ഡെവലപ്‌മെന്റല്‍ സര്‍വീസ്, ഇന്റന്‍സീവ് കെയര്‍, എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കിംസ്‌ഹെല്‍ത്തിലെ നിയോനേറ്റോളജി, പീഡിയാട്രിക് വിഭാഗങ്ങൾ.

Related Topics

Share this story