'ലീഗ് ഭാരവാഹിയല്ല'; നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കൾ

മലപ്പുറം: നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കൾ. ലീഗ് ഭാരവാഹികൾ നവകേരള സദസിൽ പങ്കെടുത്തിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പി. എം.എ സലാം. ഉത്തരവാദിത്തപ്പെട്ട ആരും നവകേരള സദസിൽ പങ്കെടുക്കില്ലെന്നാണ് വിശ്വാസം. എൻ.എ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ലെന്നും സലാം ചൂണ്ടിക്കാട്ടി. കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്നും പി.എം.എ സലാം വിശദീകരണം നൽകി.

അതേസമയം, പാണക്കാട് മുസ്‍ലിം ലീഗ് നേതാക്കൾ അടിയന്തര യോഗം ചേരുകയാണ്. സാദിഖലി തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി, പി. എം എ സലാം തുടങ്ങിയവർ യോഗത്തിൽ പങ്കാളികളാകും. .ലീഗ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ച ചെയ്യും. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പംവേദി പങ്കിട്ടത്.